10:03pm 19 October 2026
NEWS
മുനമ്പം നിരാഹാര സമരം 91 -ാം ദിവസത്തിലേക്ക്.
10/01/2025  10:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം നിരാഹാര സമരം 91 -ാം ദിവസത്തിലേക്ക്.

മുനമ്പം :  റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 91-ാം ദിനത്തിലേക്ക് . 90 ാം ദിനം  ഷൈല ജോയ് അതുൽ ജോഷ്വാ, ബേബി ജോയ്, ബെറ്റി അംബ്രോസ്l,മേരി ആന്റണി, സെബാസ്റ്റ്യൻ ആന്റണി, മെറ്റിൽഡ സ്റ്റീഫൻ, നീന വർഗീസ് തുടങ്ങി 16 പേർ നിരാഹാരമിരുന്നു. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽഒഎഫ് എം സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു..

ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ജുഡീഷ്യൽ കമ്മീഷന്റെ ആദ്യ ഹിയറിങ്  കാക്കനാട് കളക്ടറേറ്റിൽ നടന്നു.ഫറൂഖ് കോളേജിനെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ മായിൻകുട്ടി മേത്തർ ഹാജരായി. സുപ്രീംകോടതി വിധികളെ ചൂണ്ടിക്കാണിച്ച് മുനമ്പം   വഖഫ്  പ്രോപ്പർട്ടി ആവില്ലെന്ന് അദ്ദേഹം  പറഞ്ഞു. ക്രയവിക്രിയ സർവസ്വാതന്ത്ര്യത്തോടുകൂടി ഫറൂഖ് കോളേജിന് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതിന്റെ വെളിച്ചത്തിലാണ് ഭൂമി വിറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് അഡ്വ. സിദ്ധാർ ത്ത് വാര്യർ ഹാജരായി. ജനുവരി 15 ന് രാവിലെ 10 30 ന് അടുത്ത ഹിയറിങ് ആരംഭിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img